Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Squash

ക​ലാ​ശ​പ്പോ​രി​ൽ അ​ഭ​യ് സിം​ഗ് പൊ​രു​തി​വീ​ണു; സ്‌​ക്വാ​ഷി​ൽ ഇ​ന്ത്യ​യ്ക്ക് വെ​ള്ളി​ത്തി​ള​ക്കം

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് സ്ക്വാ​ഷ് പു​രു​ഷ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ അ​ഭ​യ് സിം​ഗി​ന് വെ​ള്ളി. ഫൈ​ന​ലി​ൽ മ​ലേ​ഷ്യ​യു​ടെ എ​യ്‌​ൻ യോ​യോ​ട് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് (11-9, 11-5, 11-5) പ​രാ​ജ​യ​പ്പെ​ട്ടാ​ണ് അ​ഭ​യ് വെ​ള്ളി​മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ​ത്. വി​ജ​യ​ത്തോ​ടെ മ​ലേ​ഷ്യ​ൻ താ​രം ഏ​ഷ്യ​ൻ ഗെ​യിം​സി​ലെ ത​ന്‍റെ സ്ക്വാ​ഷ് സിം​ഗി​ൾ​സ് സ്വ​ർ​ണം നി​ല​നി​ർ​ത്തി.

ആ​ദ്യ സെ​റ്റി​ൽ ഇ​രു​താ​ര​ങ്ങ​ളും ഒ​പ്പ​ത്തി​നൊ​പ്പം പോ​രാ​ടി. ചി​ല ഘ​ട്ട​ങ്ങ​ളി​ൽ അ​ഭ​യ് മു​ന്നി​ലെ​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ മ​ത്സ​രം പു​രോ​ഗ​മി​ച്ച​തോ​ടെ എ​യ്‌​ൻ യോ ​മ​ത്സ​ര​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. തു​ട​ർ​ന്നു​ള്ള ര​ണ്ട് സെ​റ്റു​ക​ളി​ലും ഇ​ന്ത്യ​ൻ താ​ര​ത്തി​ന് തി​രി​ച്ചു​വ​ര​വി​ന് അ​വ​സ​രം ന​ൽ​കാ​തെ​യാ​ണ് മ​ലേ​ഷ്യ​ൻ താ​രം വി​ജ​യം ഉ​റ​പ്പി​ച്ച​ത്.

സെ​മി​ഫൈ​ന​ലി​ൽ പാ​ക്കി​സ്ഥാ​ന്‍റെ മു​ഹ​മ്മ​ദ് ഇ​ർ​ഫാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​ഭ​യ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഏ​ഷ്യ​ൻ ഗെ​യിം​സി​ലെ അ​ഭ​യ് സിം​ഗി​ന്‍റെ ആ​ദ്യ മെ​ഡ​ലാ​ണി​ത്. സ്ക്വാ​ഷി​ൽ ഏ​ഷ്യ​ൻ ഗെ​യിം​സ് ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ നേ​ടു​ന്ന അ​ഞ്ചാ​മ​ത്തെ വെ​ള്ളി​മെ​ഡ​ൽ കൂ​ടി​യാ​ണി​ത്.

Latest News

Corehub Up